‘പെയ്‌തൊഴിഞ്ഞ മഴ’കബനി ഹരിദാസ് പ്രകാശനം ചെയ്തു

മലപ്പുറം: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മ രചിച്ച ‘പെയ്‌തൊഴിഞ്ഞ മഴ’ പുറത്തിറങ്ങി. സ്ത്രീകളുടെ ആത്മനൊമ്പരങ്ങളും പ്രതീക്ഷകളും മുന്നേറ്റവും പ്രമേയമാക്കിയ പുസ്തകം സിനിമതാരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്തു. മലപ്പുറം മേല്‍മുറി സ്വദേശി കെ ബേബി സല്‍മാന്‍ എഴുതിയ ലഘുനോവലാണ് മലപ്പുറം പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കബനി ഹരിദാസ് പ്രകാശനം ചെയ്തത്. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ധീന്‍ മുബാറക് പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ് ട്രഷറര്‍ സി.വി രാജീവ് അധ്യക്ഷത വഹിച്ചു.

കെ ബേബി സൽമ രചിച്ച ‘ പെയ് തൊഴിഞ്ഞ മഴ, മലപ്പുറം പ്രസ് ക്ലബ് ഹാളിൽ സിനിമ താരവും ആക്റ്റിവിസ്റ്റുമായ കബനി ഹരിദാസ് പ്രകാശനം ചെയ്യുന്നു

കെ ബേബി സല്‍മാന്‍ മറുപടി പ്രസംഗം നടത്തി നന്ദി രേഖപ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ കെ പ്രവീണ്‍കുമാര്‍ സ്വാഗതം പറഞ്ഞു. എട്ടാം ക്ലാസ് വരെ മാത്രം പ്രാഥമിക വിദ്യാഭ്യാസമുള്ള മലപ്പുറം മേൽമുറി സ്വദേശി പുള്ളിയിൽ വീട്ടിൽ കൈനിക്കര കുഞ്ഞാലിയുടെയും ലൈയുടെയും
ബേബി സല്‍മാന്‍ തന്റെ അനുഭവ മണ്ഡലങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട ഊർജ്ജം ഉപയോഗിച്ചാണ് തന്റെ സ്വതസിദ്ധമായ ഭാഷയില്‍ പ്രമേയ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീൻ ബുക്സാണ് പ്രസാധകർ. മൂന്നു മക്കളുടെ മാതാവായ വീട്ടമ്മയെന്ന നിലയിൽ ഒതുങ്ങി കൂടലിന് വിധേയയാകാതെ എഴുത്തിലും ഫാഷൻ ഡിസൈനിംഗിലും ചിത്രരചനയിലും കേക്ക് നിർമ്മാണത്തിലും പാഴ് വസ്തുക്കളിൽ നിന്ന്
കരകൗശല വസ്തുക്കളുണ്ടാക്കുന്നതിലും സജീവമാണ് ബേബി സല്‍മാന്‍.
പ്രവാസിയായ സല്‍മാൻ ഹാരിസിന്റെ ഭാര്യയാണ്. ഷനാൻ ആഷിഖ് , എബി ഷാദിൽ, സിയ എന്നിവരാണ് മക്കള്‍. അവങ്കര ഹൈസ്കൂളിൽ എട്ടാം തരം വരെ പഠിച്ച തനിക്ക് എഴുതാൻ പ്രചോദനം നൽകിയത് ഭർതൃമാതാവ് ഖദീജയും കുടുംബാംഗങ്ങളുമാണെന്ന് ബേബി സൽമ പറഞ്ഞു.

പുസ്തകം പ്രകാശനം ചെയ്ത കബനി ഹരിദാസ് പാലേരി മാണിക്യം മുതലുള്ള സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ജിയോബേബി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നതും കബനി ഹരിദാസാണ്. ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണ് കബനി. അസംഘടിത സ്ത്രീകളുടെ കൂട്ടായ്മയായ പെണ്‍കൂട്ടിലെ സജീവ അംഗമാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണിദ്ദേഹം. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സ്ഥാപനത്തില്‍ നിര്‍ബന്ധമായും മൂത്രപ്പുര സജ്ജീകരിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള സമരം ഉയര്‍ത്തിയ പെണ്‍കൂട്ട് സംഘടനയുടെ നേതാവ് വിജിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് കോഴിക്കോട് മിഠായി തെരുവില്‍ ശബ്ദമുയര്‍ത്തി ശ്രദ്ധേയയായ ആക്റ്റിവിസ്റ്റ് കൂടിയാണ് കബനി ഹരിദാസ്.