Main Banner

ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ് മാസത്തേക്ക് നീട്ടിവെക്കണം; ഫൂട്ട് വെയർ അസോസിയേഷന്‍


മലപ്പുറം; ചെരിപ്പുകളുടെ നികുതി വര്‍ദ്ധനവ് ആറ്  മാസത്തെക്ക് നീട്ടിവെക്കണമെന്ന് ഓള്‍  കേരള ഫൂട്ട് വെയർ ഡീലേഴ്‌ലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ 5 ശതമാനം ജി എസ് ടിയുള്ള    ചെരുപ്പുകള്‍ക്ക് അടുത്തമാസം മുതല്‍ 12 ശതമാനമാക്കി വര്‍ദ്ധിപ്പിക്കാനാണ് ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് അധിക ഭാരം ഏല്‍പ്പിക്കും. തീരുമാനം നടപ്പായാല്‍ ഗോഡൗണുകളില്‍ സ്റ്റോക്കുള്ള ലക്ഷണക്കണക്കിന് രൂപയുടെ ചെരിപ്പും മറ്റ് പാദരക്ഷകളും  വിറ്റഴിക്കാന്‍ കഴിയാതെ  ഡീലര്‍മാര്‍  കടുത്ത പ്രതിസന്ധിയിലാവും.  ആറ് മാസമെങ്കിലും  സമയം ലഭിക്കുകയാണെങ്കില്‍ നിലവിലുള്ള സ്റ്റോക്ക് പഴയ വിലക്ക് തന്നെ വില്‍ക്കാന്‍ കഴിയും. കമ്മറ്റി ചൂണ്ടിക്കാട്ടി.
സംസ്ഥാന ജനറല്‍ സെക്രട്ടറി മൂസ്സ പുലാമന്തേള്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പി സൈഫുള്ള സ്വാഗതവും ട്രഷറര്‍ എം എം അബദുള്‍ ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു.