വള്ളംമുങ്ങി കാണതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
തിരുവനന്തപുരം: വർക്കലയിൽ വള്ളം മുങ്ങി കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കെ.എ,പി ബറ്റാലിയനിലെ ബാലു എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടമുണ്ടായത്.

വര്‍ക്കലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.വള്ളം മറിയുന്നത് പ്രദേശ വാസികൾ കണ്ടതിനെത്തുടർന്ന് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തെ രക്ഷിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.മൂന്ന് പേരടങ്ങിയ പോലീസ് സംഘം വള്ളത്തില്‍ പോകവെ ഭാരം താങ്ങാനാവാതെയാണ് വള്ളം മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റു രണ്ട് പോലീസുകാര്‍ നീന്തി രക്ഷപ്പെട്ടു.