ബിന്ദു അമ്മിണി ഓട്ടോ ഇടിച്ച്‌ ആശുപത്രിയില്‍; പിന്നിൽ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് ആരോപണം

തിരുവനന്തപുരം: ബിന്ദു അമ്മിണിയെ ഓട്ടോ ഇടിപ്പിച്ച്‌ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബിന്ദു അമ്മിണി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ പൊയില്‍ക്കാവ് ബസാറിലെ ടെക്സ്‌റ്റൈല്‍ ഷോപ്പ് പൂട്ടി വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് വണ്ടി ഇടിച്ചത്.

തലക്ക് പരുക്കേറ്റ ബിന്ദു അമ്മിണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തന്നെ അപായപ്പെടുത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണെന്നാണ് ബിന്ദു അമ്മിണി ആരോപിക്കുന്നത്.