നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
മലപ്പുറം: പൊന്നാനിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ മറ്റൊരു ലോറിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ പുതിയിരുത്തി മാവേലി സ്റ്റോറിന് സമീപം ടാര്‍ ടാങ്കര്‍ ലോറിയുടെ പിറകില്‍ ഡീസല്‍ ടാങ്കര്‍ ലോറിയിടിച്ച് അപകടമുണ്ടായത്.
അപകടത്തില്‍ നിലമ്പൂര്‍ സ്വദേശിയും, ഡീസല്‍ ടാങ്കര്‍ ലോറി ഡ്രൈവറുമായ സുരേഷ് ബാബു(47), ക്ലീനര്‍, പെരിന്തല്‍മണ്ണ സ്വദേശി മണികണ്ഠന്‍(31) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയിട്ടുണ്ട്.
പരിക്കേറ്റവരെ അണ്ടത്തോട് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.