സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്താണ് പുതിയതായി നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രോഗം സ്ഥീരീകരിച്ച 17കാരന്‍റെ ബന്ധുക്കളാണ് ഇതില്‍ രണ്ട് പേര്‍.യുകെ നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.