ആര്‍എസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട് : ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ എസ്ഡിപിഐ മുതലമട യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍ പ്രതികള്‍ക്ക് കൊലപാതകം നടത്താനായി വാഹനം നല്‍കിയത് നസീറാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.
സംഭവത്തിന് ശേഷം വാഹനം തമിഴ്‌നാട്ടില്‍ക്കൊണ്ടുപോയി പൊളിയ്ക്കാന്‍ കൊടുത്തത് നസീറാണെന്നും എസ്പി വ്യക്തമാക്കി. കേസില്‍ നാലാമത്തെ അറസ്റ്റാണിത്. ഒളിവില്‍ കഴിയുന്ന മറ്റു പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേസില്‍ നാലു പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയെന്ന് എസ് പി പറഞ്ഞു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു.
നവംബര്‍ 15 നാണ് സഞ്ജിതിനെ പാലക്കാട് മമ്പറത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ ഒപ്പം ബൈക്കില്‍ ജോലിയ്ക്ക് പോവുമ്പോഴായിരുന്നു കൊലപാതകം. ഒന്നര മാസമായിട്ടും മുഴുവന്‍ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിതിന്റെ ഭാര്യ അര്‍ഷിക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പൊലീസില്‍ വിശ്വാസമില്ലെന്ന് സഞ്ജിതിന്റെ അമ്മ സുനിതയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ അന്വേഷിച്ചാലേ മുഴുവന്‍ പ്രതികളെയും പിടികൂടാനാവൂവെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി അന്വേഷണ സംഘം പറയുന്നു.