പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം, കെ ആർ എം യു
കുറ്റിപ്പുറം: കെ ആർ എം യു മലപ്പുറം ജില്ലാ കണവൻഷൻ കുറ്റിപ്പുറം റോയൽ സിറ്റി കോൺഫ്രൻസ് ഹാളിൽ ചേർന്നു.പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്ന് കൺവൻഷൻ പ്രമേയത്തിലൂടെ ആവിശ്യപെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ ഹരികുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സുരേഷ് ഈ നായർ അധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മിറ്റി അംഗം കെ പി ഖമറുൽ ഇസ്ലാം, ജംഷീർ കെ കൊടിഞ്ഞി, സൈഫുദ്ധീൻ പാടത്ത്, ബി റീജ ജാഫർ നസീബ്, എം പി റാഫി, നൂറുൽ ആബിദ് എന്നിവർ സംസാരിച്ചു.വിവിധ മേഖലാ കമ്മിറ്റി ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, സംസ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൺവെൻഷനിൽ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി
ജംഷീർ കെ കൊടിഞ്ഞി (പ്രസിഡന്റ് )
സൈഫുദ്ദീൻ പാടത്ത് (ജനറൽ സെക്രട്ടറി )
റീജ ബി (ട്രഷറർ )
എൻ എം കോയ , ഹസീബ് കൊണ്ടോട്ടി ( വൈസ് പ്രസിഡണ്ടുമാർ)
സി വി റഫീഖ്, ആതിര കെ ( ജോയിൻ സെക്രട്ടറിമാർ )
ആതിര കെ (മീഡിയ കൺവീനർ )
എന്നിവരെ തിരഞ്ഞെടുത്തു.
