ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ് ജീവനക്കാർ അഴിഞ്ഞാടിയത് ഭീകരാന്തരീക്ഷം തീർത്ത്

കോലഞ്ചേരി: കിഴക്കമ്പലത്ത് പൊലീസിന് നേരെയുണ്ടായത് സമാനതകളില്ലാത്ത അക്രമം.നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം ആദ്യം സ്ഥലത്തെത്തിയ കുന്നത്തുനാട് സ്റ്റേനിലെ സി ഐ വി റ്റി ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് തൊഴിലാളികളിൽ നിന്നും ക്രൂരമർദ്ദനമാണ് നേരിടേണ്ടിവന്നത്. സി ഐയ്ക്ക് തലയിൽ മുറിവും കൈവിരലിന് ഒടിവും ദേഹത്താകെ ചതവുമുണ്ടെന്നും കൂടെയുണ്ടായിരുന്ന എ എസ് ഐ യുടെ കൈയ്ക്ക് ഒടിവുണ്ടായി. ബലപ്രയോഗത്തിൽ പൊലീസുകാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെന്നും

അതിനിടെ കിഴക്കമ്പലത്ത് പൊലീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ പങ്കെടുത്തവരെന്ന് സംശയിക്കപ്പെടുന്ന 150-ൽപ്പരം ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നും ആലുവ റൂറൽ എസ് പി കെ കാർത്തിക് .രാത്രിയിൽ ക്യാമ്പിൽ ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ തൊഴിലാളികൾ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് തമ്മിൽത്തല്ലുകയും തുടർന്ന് ഇവർ റോഡിലേയ്ക്കിറങ്ങുകയുമായിരുന്നു.

ആക്രമികൾ ഒരുവാഹനം തീയിട്ടുനശിപ്പിക്കുകയും മറ്റൊരുവാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിട്ടുണ്ട്. ആക്രണത്തിന്റെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപിടിയുണ്ടാവുമെന്നും എസ് പി അറിയിച്ചു. കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിലായിരുന്നു സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പൊലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പൊലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

l

കിഴക്കമ്പലം കിറ്റക്‌സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികൾ ചേർന്ന് അടിച്ചു തകർത്തു. പൊലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തുടർന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികൾ അഗ്നിക്കിരയാക്കി.

പൊലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സിഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എഎസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കും പരിക്കേറ്റു. മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെ പോലും ഇവർ മർദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്കുനേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തു. തുടർന്ന് ആലുവ റൂറൽ എസ്‌പി കാർത്തിക്കിന്റെ നേതൃത്വത്തിൽ 500 ഓളം പൊലീസുകാർ സ്ഥലത്തെത്തി. ഇവർ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു.

കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികളാണ് പൊലീസുകാരെ ആക്രമിച്ചത്. ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ചിലർ കഞ്ചാവ് ലഹരിയിലായിരുന്നു. ഇതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റക്‌സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.