Fincat

ബിജെപി നേതാവിന്റെ വധം: മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ ദളിത് മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും സൂചനയുണ്ട്.

1 st paragraph

രഞ്ജിത് വധത്തില്‍ ഇതുവരെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്ക് വാഹനം നല്‍കിയവരും നമ്പര്‍ പ്ലേറ്റ് മാറ്റാന്‍ സഹായിച്ചവരുമാണ് ഇവര്‍. കൊലപാതകത്തില്‍ 12 പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേര്‍ രഞ്ജിതിന്റെ വീട്ടിലെത്തുകയും ബൈക്കുകളുടെ പിന്‍സീറ്റില്‍ ഇരുന്നവര്‍ വീട്ടില്‍ കയറി കൃത്യം നടത്തുകയുമായിരുന്നു. ഈ സമയം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ആറു പേര്‍ കാത്തിരുന്നു. കൃത്യം കഴിഞ്ഞ് മടങ്ങിയെത്തിയവരുമായി ബൈക്കുകള്‍ മടങ്ങുകയുമായിരുന്നു.

2nd paragraph

അതിനിടെ, എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ വധിച്ച കേസില്‍ മുഖ്യപ്രതികളടക്കം 15 പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു.