കാൽനടയായി മൈലുകൾ താണ്ടി സിപിഎം സമ്മേളന നഗരിയിലെത്തി മുഹമ്മദലി

തിരൂർ: കാൽനടയായി കിലോ മീറ്ററുകൾ താണ്ടി മുഹമ്മദലി എന്ന ബാവ സിപിഎം സമ്മേളന നഗരിയിലേയ്ക്ക്. മഞ്ചേരി പുൽപ്പറ്റ ബ്രാഞ്ച് പരിധിയിലെ മുഹമ്മദലി എന്ന ബാവയാണ് കാൽ നടയായി തിരൂരിലെ ജില്ലാ സമ്മേളന നഗരിയിലേക്കെത്തിയത്. പ്രവാസിയായിരുന്നു മുഹമ്മദലി. ഗൾഫിലേക്ക് പോകുന്നതിന് മുൻപ് പാർട്ടി പ്രവർത്തനായിരുന്നു’ ജീവിത പ്രാരാബ്ദങ്ങൾ പരിഹരിക്കാൻ നാടുവിട്ടെങ്കിലും ഹൃദയത്തിൽ നിധി പോലെ പാർട്ടിയെ സൂക്ഷിച്ചിരുന്നുവെന്ന് ബാവ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് പുൽപ്പറ്റയിൽ നിന്നും യാത്ര തിരിച്ചത് . ഇഷ്ട നേതാവായ പിണറായിയെ നേരിട്ട് കണ്ടു സംസാരിക്കണമെന്നാണ് ആഗ്രഹം – ബാവ പറഞ്ഞു:


സിപിഎം മലപ്പുറം ജില്ലാ സമ്മേളനം പ്രതിനിധി സമ്മേളനം സമാപിച്ചു വൈകിട്ടാണ് പൊതുസമ്മേളനം ‘ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇ.എൻ. മോഹൻ ദാസ് തന്നെയാണ് പുതിയ ജില്ലാ സെക്രട്ടറി.