കലയുടെയും സാഹിത്യത്തിന്റെയും പങ്ക് മഹത്തരം; മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മനുഷ്യ മനസുകൾക്കിടയിൽ സ്നേഹവും സൗഹാർദവും ഊട്ടി ഉറപ്പിക്കുന്നതിൽ കലയും സാഹിത്യവും നൽകുന്ന പങ്ക് മഹത്തരമാണെന്ന് തുറമുഖ വകപ്പ് മന്ത്രി അഹമ്മദ് ദേവർക്കോവിൽ പറഞ്ഞു.

ഫോക് ആർട്സ് കൾച്ചറൽ ഫോറംവാർഷികാഘോഷം കോഴിക്കോട് ടൗൺഹാളിൽമന്ത്രി അഹമ്മദ്ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് ടൗൺഹാളിൽ ഫോക് ആർട്സ് കൾച്ചറൽ ഫോറത്തിന്റെ പ്രഥമ പുരസ്കാര ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം.
വിവിധ മേഖലകളിൽ നിന്നും ഒ.ഡി. വർക്കി, പോൾസൺ താണിക്കൽ ,കെ. എം.കെ വെള്ളയിൽ, ബേബി ജയരാജ്, ജലിൽ ചാലിയം, എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള പവർ വീൽചെയറിന്റെ വിതരണവും ക്ലബ്ബുകൾക്കുള്ള സഹായ വിതരണവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

ഫോക്‌ ആർട്സ് കൾച്ചറൽ ഫോറം കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പുരസ്കാര വിതരണം മന്ത്രി അഹമ്മദ് ദേവർക്കോവിൽ നിർവഹിക്കുന്നു.


ചടങ്ങിൽ സക്കരിയ്യ പള്ളികണ്ടി അദ്ധ്യക്ഷത വഹിച്ചു. മഹാകവി മോയിൻകുട്ടി വൈദ്യാർ സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ.ഹുസൈൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന കലാസന്ധ്യയിൽ മാപ്പിളപ്പാട്ട് നിരുപകനായ ഫൈസൽ ഏളേറ്റിൽ
വിശിഷ്ഠാഥിതിയായി. അജിത് കുമാർ ആസാദ്,
മുജീബ് പാടൂർ , റഹിന കൊളത്തറ, അബ്ദു സമദ്
വരമ്പനാല, മുജീബ് താനാളൂർ , കുമാരി അജ്ഞന ,മൊയ്തീൻ കുട്ടി തിരുന്നാവായ,
എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാമത്സരങ്ങൾ നടന്നു.