Main Banner

മത്സ്യബോര്‍ഡ് അടിയന്തര ധനസഹായം വിതരണം ചെയ്തു

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരണപ്പെട്ട ചാപ്പിലിക്കടവത്ത് ഫൈജാസിന്റെ കുടുംബാംഗങ്ങളെ മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി. കുഞ്ഞിരാമന്‍ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അനുവദിച്ചു.  മത്സ്യബോര്‍ഡ് റീജിയനല്‍ എക്‌സിക്യൂട്ടീവ്  ബി.കെ. സുധീര്‍കിഷന്‍, ജൂനിയര്‍ എക്‌സിക്യൂട്ടീവ് ആദര്‍ശ് സി., ഫിഷറീസ് ഓഫീസര്‍ പി.എം നസീമ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ പൊതുജനങ്ങളും പങ്കെടുത്തു.

1 st paragraph