Shobika

കോവിഡ് 19: ജില്ലയില്‍ 138 പേര്‍ക്ക് വൈറസ് ബാധ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.88 ശതമാനം

 ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി ഒന്ന്) 138 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.  ആകെ 3555 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ 134 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 54,88,795 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു.
ഇതില്‍ 31,29,625 പേര്‍ക്ക് ഒന്നാം ഡോസും 23,59,170  പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.