ഓടികൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു
കൂട്ടായി : ഓടികൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരക്കൊമ്പ് മുറിഞ്ഞു വീണു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കൂട്ടായി പള്ളിവളപ്പിലാണ് സംഭവം.


കൂട്ടായി അഴിമുഖത്ത് നിന്നും തിരൂരിലേക്ക് പോവുകയായാിരുന്ന സാരഥി ബസിന് മുകളിലേക്കാണ് ആല്‍ മരച്ചില്ല മുറിഞ്ഞു വീണത്.ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.മൂന്ന് വിദ്യത്ഥികള്‍ ഉള്‍പ്പെടെ എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വാക്കാട് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
