Main Banner

നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി.

മലപ്പുറം:ഐ എന്‍ ടി യു സി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണ  തൊഴിലാളികള്‍     ക്ഷേമനിധി ഓഫീസിന് മുന്നില്‍  പട്ടിണി സമരം നടത്തി.
പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ വിതരണം ചെയ്യുക, പ്രസവ കാലത്തെ ധനസഹായ വിതരണത്തിലെ വിവേചനം അവസാനിപ്പിക്കുക ,ക്ഷമിനധി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
എ പി അനില്‍ കുമാര്‍ എം എല്‍ എ സമരം ഉദ്ഘാടനം ചെയ്തു.ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് അധ്യക്ഷത വഹിച്ചു.

നിര്‍മ്മാണ തൊഴിലാളികള്‍ മലപ്പുറം ക്ഷമനിധി ഓഫീസിന് മുന്നില്‍ നടത്തിയ പട്ടിണി സമരം എ പി അനില്‍ കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
1 st paragraph

 ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്  മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ്‌മോഹന്‍,മുന്‍ ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി,സക്കീര്‍ പുല്ലാര,അസീസ് ചീരാന്‍ തൊടി,കെ എ അറാഫത്ത്,ജയന്‍ അറക്കല്‍, എന്‍ പി അസൈനാര്‍,പി പി ബാവ,ടി പി ചന്ദ്രന്‍, കരിക്ക പൊറ്റക്കാട്,കൃഷ്ണന്‍ അറക്കല്‍,കെ പി മുഹമ്മദ് ഷാ ഹാജി , കെ ടി ഗീത, മണ്ണില്‍ ബിന്ദുഎന്നിവര്‍ സംസാരിച്ചു.