Fincat

ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും; നിലപാട് വ്യക്തമാക്കി സമസ്ത

മലപ്പുറം: രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ സംഘടനയുമായി ശക്തമായ ബന്ധമുണ്ടെന്നും അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്.

തനിക്കെതിരെയുള്ള ആക്ഷേപങ്ങള്‍ക്ക് പുല്ലു വിലയാണ് കല്‍പ്പിക്കുന്നത്. വധഭീഷണിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2nd paragraph