കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ IX 354- കഴിഞ്ഞ ദിവസം വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കാസർഗോഡ് സ്വദേശിയായ ഷകിബ് അഹമ്മദിൽ നിന്നും 357 ഗ്രാം തൂക്കം വരുന്ന 24 തങ്ക കട്ടി ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലും

ബഹ്റൈനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ (GF 262) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കളത്തിൽ അബ്ദുൽ ആദിലിൽ നിന്നും 1022 സ്വർണ്ണ മിശ്രിതം ശരീരത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ആണ് കണ്ടെത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനിൽ ആണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ എത്തി യാത്രക്കാരെ പിടികൂടിയത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ സിനോയ്k.മാത്യുവിന്റെ നിർദേശപ്രകാരം സൂപ്രണ്ട് മാരായ പ്രവീൺ കുമാർ, പ്രകാശ് ഇൻസ്പെക്ടർമാരായ പ്രതിഷ്, മുഹമ്മദ് ഫൈസൽ, കപിൽ സുരീര, ഹെഡ് ഹവിൽദാർമാരായ സന്തോഷ് കുമാർ, മോഹനൻ എന്നിവരാണ് കള്ളക്കടത്ത് സ്വർണം കണ്ടെടുത്തത്.