Fincat

സിൽവർ ലൈൻ; തുടക്കം മുതൽ ഒടുക്കം വരെയുള്ള കുറ്റികൾ പിഴുതെറിയുമെന്ന് സുധാകരൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിൽ തുടക്കം മുതൽ ഒടുക്കം വരെയുള്ള കുറ്റികൾ പിഴുതെറിയുമെന്നും ക്രമസമാധാന തകർച്ച മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചു വരുത്തുന്നതാണെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർ‌ക്കാരിന്റെ കണ്ണെന്നും അത് അനുവദിക്കാൻ സാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

1 st paragraph

പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവ്‌ലിനെക്കാളും കമ്മീഷൻ കിട്ടുമെന്നുള്ളത് കൊണ്ടാണ്. സമരമുഖത്തേക്ക് കുടൂതൽ ജനങ്ങളെ കൊണ്ടുവരുമെന്നും സർ‌ക്കാർ പ്രഖ്യാപിച്ച പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു

2nd paragraph