Fincat

ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30ന് കണ്ണൂർ നഗരത്തിലെ പൊടിക്കുണ്ടിലാണ് സംഭവം.കണ്ണൂർ – കോലത്തുവയൽ റൂട്ടിലോടുന്ന മായാസ് എന്ന ബസാണ് അഗ്നിക്കിരയായത്.

നിറയെ യാത്രക്കാരുമായി പോകവെ ഡ്രൈവറുടെ സീറ്റിന്റെ വശത്തുനിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് പുക ഉയരാൻ തുടങ്ങി. പുക ശക്തമായതോടെ ഡ്രൈവർ പൊടുന്നനെ ബസ് റോഡുവക്കിലേക്ക് ഒതുക്കി നിറുത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങി നിമിഷങ്ങൾക്കകം ബസിനുള്ളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടായിരുന്നു അപകട കാരണമെന്നാണ് കരുതുന്നത്.