ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ഗതാഗതം നിരോധിച്ചു.


ഒതുക്കുങ്ങല്‍ – വേങ്ങര റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹന നിരോധിച്ചു. പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ എടരിക്കോട്, പറപ്പൂര്‍, വേങ്ങര റോഡ് വഴിയോ, ഒതുക്കുങ്ങള്‍, പാണക്കാട് വഴിയോ തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


 യൂനിവേഴ്‌സിറ്റി – കടക്കാട്ടുപാറ-ഓലിപ്രാംകടവ്-മുക്കത്ത് കടവ് റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി ആറാം തീയതി മുതല്‍ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.വാഹനങ്ങള്‍ അത്താണിക്കല്‍- കോട്ടക്കടവ് – മണ്ണൂര്‍ വളവ് വഴി തിരിഞ്ഞു പോകണം.