കോവിഡ് 19: ജില്ലയില്‍ 184 പേര്‍ക്ക് വൈറസ് ബാധ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.11 ശതമാനം
ജില്ലയില്‍ ബുധനാഴ്ച (ജനുവരി അഞ്ച് ) 184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 3.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ആകെ 5915 സാമ്പിളുകളാണ് പരിശോധിച്ചത്. 180 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത രണ്ടു കേസുകളുണ്ട്. യാത്രക്കിടെയാണ് രണ്ടുപേര്‍ക്ക് രോഗബാധയുണ്ടായത്. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.