Main Banner

അംഗൻവാടി കുത്തിത്തുറന്ന് കുഞ്ഞുങ്ങൾക്കുള്ള കഞ്ഞി വച്ച് കുടിച്ച്‌ കള്ളൻ

പട്ടാമ്പി: പാലക്കാട് വിക്ടോറിയ കോളേജിന് സമീപമുള്ള അയ്യപുരം അംഗനവാടിയിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. പ്രധാന വാതിൽ കുത്തിത്തുറന്നാണ് മോ‌‌ഷ്ടാ‌‌ക്കൾ അകത്ത് കയറിയത്. ഫാനും ലൈറ്റും മോഷണം പോയി. ക്ലോക്ക് നശിപ്പിച്ച നിലയിലാണ്.

1 st paragraph

മോഷ്ടാക്കൾ അടുക്കളയിൽ കയറി ഭക്ഷണവും പാകം ചെയ്ത് കഴിച്ചിട്ടാണ് പോയത്. കുക്കറിൽ പാതി വേവിച്ച ചോറ് ബാക്കി വച്ചിട്ടുണ്ട്. പാത്രങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലായിരുന്നു.

2nd paragraph

രാവിലെ 10 മണിയോടനുബന്ധിച്ച് ജീവനക്കാരെത്തി അംഗൻവാടി തുറന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. കുഞ്ഞുങ്ങൾക്കുള്ള അരിയും സാധനങ്ങളുമാണ് മോഷ്ടാക്കൾ നശിപ്പിച്ചിട്ട് പോയത്. ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.