ധീരജിന്‍റെ രക്തസാക്ഷിത്വം പിടിച്ചുവാങ്ങിയത്; നേതാക്കൾ തിരുവാതിരക്കളി നടത്തി ആഘോഷിച്ചു: കെ സുധാകരന്‍
ആലപ്പുഴ: ഇടുക്കി എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്‍റേത് പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ കോളേജുകളിൽ സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്‍റെ രക്തസാക്ഷിയാണ് ധീരജ്. ധീരജിന്‍റെ മരണം കേട്ടപ്പോൾ സിപിഎമ്മുകാർ ആഹ്ലാദിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരണ വാർത്ത വന്നപ്പോൾ കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടാനുള്ള എട്ട് സെന്‍റ് ഭൂമി വില കൊടുത്ത് വാങ്ങുകയായിരുന്നു. വിലാപയാത്ര നടത്തേണ്ട സന്ദർഭത്തിലാണ് ഭൂമി വാങ്ങാൻ പോയത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സിപിഎം സമ്മേളനത്തിൽ തിരുവാതിരക്കളി നടത്തി ആഘോഷിക്കുകയായിരുന്നു.
സിപിഎം വ്യാപകമായ അക്രമം അഴിച്ചു വിടുകയാണ്. ദിവസങ്ങളായി കോളേജിൽ അക്രമം അരങ്ങേറിയിരുന്നു. കെ എസ് യുവിന്റെ വിജയം തടയാൻ ഡിെൈവഎഫ് ഐ ഗുണ്ടകൾ കോളേജിൽ ക്യാംപ് ചെയ്തിരുന്നു. സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോൾ പൊലീസിന് അനക്കമില്ല. പൊലീസുകാരെ ഭയപ്പെടുത്തി വരുതിയ്ക്ക് നിറുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.