സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി. പവന് എൺപത് രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ പവന് 35,760 രൂപയായിരുന്ന സ്വർണ വില ഇന്ന് 35,840 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 4480 രൂപയായി. ഇന്നലെ 4470 രൂപയായിരുന്നു വില.

ജനുവരി ആറിന് 35960 രൂപയായിരുന്ന സ്വർണവില ഏഴിന് 35680 രൂപയായി. രണ്ട് ദിവസം ഇതേ വില തുടർന്നതിനു ശേഷം ജനുവരി പത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി. പവന് 35,600 രൂപയായിരുന്നു അന്ന് വില. ഇന്നലെ വീണ്ടും പവന് 160 രൂപ കൂടി ഒരു പവന് 35,760 രൂപയായി.