മൂന്ന് വയസുകാരൻ മർദനമേറ്റ് മരിച്ച സംഭവം, രണ്ടാനച്ചനെ മണിക്കൂറുകൾക്കകം തിരൂർ പോലീസ് പിടികൂടി

തിരൂര്‍: ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസുകാരനായ ഷെയ്ഖ് സിറാജ് മരിച്ച സംഭത്തിൽ ഒളിവിലായിരുന്ന രണ്ടാനച്ഛനെ തിരൂർ പൊലീസ് പിടികൂടി. കുട്ടിയെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞ അർമാനെ ഒറ്റപ്പാലത്ത് നിന്നാണ് പിടികൂടിയത്.

ഫോൺ ലൊക്കേഷൻ നോക്കി നടത്തിയ അന്യേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളെ വിശദമായി തിരൂർ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.