മഡ്ഗാവ്-എറണാകുളം പ്രതിവാര തീവണ്ടി വീണ്ടും; സർവ്വീസുകൾ 16 മുതൽ പുനരാരംഭിക്കും

പനജി: കോവിഡ് ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച മഡ്ഗാവ്-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് തീവണ്ടി ജനുവരി 16 മുതൽ സർവീസ് പുനരാരംഭിക്കും. 10215 നമ്പർ വണ്ടി ഞായറാഴ്ച രാത്രി 7.30-ന് മഡ്ഗാവിൽനിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.30-ന് എറണാകുളത്ത് എത്തും.

തിരിച്ചുള്ള 10216 നമ്പർ വണ്ടി തിങ്കളാഴ്ച രാവിലെ 10.40-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 11.55-ഓടെ മഡ്ഗാവിൽ എത്തും.