രാജ്യത്ത് 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ്; 314 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2.71 ലക്ഷം പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

16,65,404 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇതുവരെ 70.24 കോടി സാമ്പിളുകളാണ് ആകെ പരിശോധിച്ചത്.

മഹാരാഷ്ട്രയില്‍ മാത്രം 42,462 പേര്‍ക്കാണ് രോഗബാധ.

അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 7,743 ആയി.