Fincat

മമ്മൂട്ടിക്കും കോവിഡ്; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തി

കൊച്ചി: മമ്മൂട്ടിക്കും കോവിഡ്, സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് നിർത്തി വച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നത് വരും ദിവസങ്ങളിൽ മറ്റ് സിനിമകളേയും ബാധിക്കും. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് താരങ്ങൾക്കും കോവിഡ് എത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ പല സിനിമകളുടെ റിലീസും മാറ്റി വച്ചു. ചിത്രീകരണത്തേയും കോവിഡ് വ്യാപനം ബാധിക്കുമെന്നാണ് പുറത്തു വരുന്ന സൂചന. കോവിഡ് ബാധിച്ചെങ്കിലും മമ്മൂട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

1 st paragraph

ഇന്നലെ രാത്രി എ സി ഫ്‌ളാറിലെ അകത്ത് അടച്ചിട്ട ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതു കഴിഞ്ഞ് ഇന്ന് രാവിലെ ചെറിയ തൊണ്ട വേദനയുണ്ടായിരുന്നു. ഇതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇത് പോസിറ്റീവായി. ഇതോടെ ഷൂട്ടിംഗും മറ്റും വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

2nd paragraph