പ്രത്യേക പാക്കേജ് നടപ്പാക്കണം; എ എ ഡബ്ല്യു കെ


മലപ്പുറം; കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പ് പോളിസി നിയമം നടപ്പാക്കുമ്പോള്‍ വര്‍ക്ക് ഷോപ്പുകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നതിന് പരിഹാരമായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ ) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് എം കെ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രഭാകരന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ) ജില്ലാ പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡന്റ് എം കെ വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ജി ഗോപകുമാര്‍ സംഘടനാറിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കബീര്‍ പൊന്നാനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി എസ് മീരാണ്ണന്‍, സമസ്ഥാന ജോയിന്റ് സെക്രട്ടറി എം മുഹമ്മദ് ഷാ സംസ്ഥാന ട്രഷറര്‍ സുധീര്‍ മേനോന്‍, ജില്ലാ ട്രഷറര്‍ ഒ കെ ശ്രീനിവാസന്‍, ഗോപന്‍ കരമന തുടങ്ങിയവര്‍ സംസാരിച്ചു.മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധിയില്‍ നിന്ന് പെന്‍ഷന്‍ അനുവദിക്കുക,സ്‌കാറ്റേഡ് വിഭാഗത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ അംഗങ്ങളെ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷാപ്പ് ക്ഷേനിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.


അസോസിയേഷന്‍ മുണ്ടുപറമ്പില്‍ നിര്‍മ്മിച്ച സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് നസീര്‍ കള്ളിക്കാട് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഭാകന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു.