Main Banner

ഹൈറിച്ച് നിക്ഷേപ കേസ്: പണം ലഭിക്കാനുള്ളവര്‍ ക്ലെയിം അപേക്ഷ നല്‍കണം

മലപ്പുറം : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതിയുള്ള നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തങ്ങളുടെ ക്ലെയിം അപേക്ഷകള്‍ (മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടത് മാത്രം) അനുബന്ധ രേഖകള്‍ സഹിതം 14 ദിവസത്തിനുള്ളില്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ക്ക് (ആര്‍.ആര്‍) നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ക്ലെയിം ഫോം ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കാര്യാലയത്തില്‍ ലഭ്യമാണ്.

1 st paragraph