സംസ്ഥാനത്ത് 54 പേർക്ക് കൂടി ഓമിക്രോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂർ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂർ ഒന്ന് വീതം എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. 2 പേർ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 6 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്.
സംസ്ഥാനത്ത് ആകെ 645 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 434 പേരും ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 107 പേരും എത്തിയിട്ടുണ്ട്. 80 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 24 പേരാണുള്ളത്.