Fincat

ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷൻ

കൊച്ചി:ഒമിക്രോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍.കഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം വ്യാപാരികള്‍ വളരെയേറെ പ്രതിസന്ധിയിലാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത് ഇനി ഒരു അടച്ചിടല്‍ താങ്ങാനുള്ള ശേഷി വ്യാപാര സമൂഹത്തിനില്ല ഒമിക്രോണിന്റെ പേരില്‍ വ്യാപാരികളെ അടപ്പിക്കാന്‍ വന്നാല്‍ കടകള്‍ അടക്കില്ലെന്നും കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു.

നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാക്കണമെന്നും യോഗം ആവശ്യപെട്ടു പ്രസിഡന്റ് എം എന്‍ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷല്‍ തലശ്ശേരി, ഖജാന്‍ജി ഹുസൈന്‍ കുന്നുകര,ധനീഷ് ചന്ദ്രന്‍ തിരുവനന്തപുരം, മുഹമ്മദലി കോഴിക്കോട്, നാസര്‍ പാണ്ടിക്കാട്,സവാദ് പയ്യന്നൂര്‍,ടിപ് ടോപ് ജലീല്‍ ആലപ്പുഴ,ഹമീദ് ബറാക്ക കാസര്‍ഗോഡ്, അന്‍വര്‍ വയനാട്, ബിജു ഐശ്വര്യ കോട്ടയം,ഷംസുദ്ദീന്‍ തൃശ്ശൂര്‍,സനീഷ് മുഹമ്മദ് പാലക്കാട്, രന്‍ജു ഇടുക്കി, ജേക്കബ് പത്തനംതിട്ട, ഹരി കൃഷ്ണന്‍ കോഴിക്കോട്,ഹാഷിം തിരുവനന്തപുരം സംസാരിച്ചു.