സാനിയ മിർസ കോർട്ട് വിടുന്നു; കാരണം ഇതാണ്,
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസിന്റെ അഭിമാനമായ സാനിയ മിർസ വിരമിയ്ക്കാൻ ഒരുങ്ങുന്നു. ഈ സീസണിന്റെ അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ അറിയിച്ചത് . ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ട് തോൽവിക്ക് ശേഷമാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. തമറ സിദാൻസെക്- കാജ ജുവൻ സഖ്യത്തോടാണ് സാനിയ മിർസയും 35 കാരിയായ നാദിയ കിചെനോക്കും പരാജയപ്പെട്ടത്.

‘ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഇന്നത്തെ മത്സരത്തിനിടയിൽ എന്റെ കാൽ മുട്ടിൽ അസഹനീയമായ വേദന ഉണ്ടായിരുന്നു. അതാണ് തോൽവിക്ക് കാരണമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ എനിക്ക് പ്രായമായി. മുൻപത്തെ പോലെ നന്നായി കളിക്കാൻ കഴിയുന്നില്ല. മത്സരങ്ങൾക്കായി ഞാൻ എന്റെ മൂന്നുവയസുകാരനായ മകനുമായി കൂടുതൽ ദൂരം യാത്ര ചെയ്യുന്നത് അവന്റെ ജീവൻ പോലും അപകടത്തിലാക്കുന്നു’-സാനിയ മിർസ പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ പഴയത് പോലെ ഊർജമില്ലെന്നും അവർ കൂട്ടിച്ചേർത്തു.