സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ; ഇതുവരെ ആകെ 707 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് 62 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തൃശൂർ 14, കണ്ണൂർ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ യുഎഇയിൽ നിന്നും വന്ന തമിഴ്‌നാട് സ്വദേശിയാണ്. 49 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ഒരാൾ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്. 4 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഓമിക്രോൺ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ 707 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന 28 പേരാണുള്ളത്.