തൃപ്രങ്ങോട്​ ​ക്ഷേ​ത്രത്തിൽ മമ്മൂട്ടിക്കായി മൃത്യുഞ്ജയ ഹോമം


മ​ല​പ്പു​റം: ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നാ​യി തൃ​പ്ര​ങ്ങോ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മ​വും മ​റ്റ്​ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​നാ​ളാ​യ വി​ശാ​ഖം നാ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട ഹോ​മം ന​ട​ന്ന​ത്. ന​ട​ൻ ദേ​വ​നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

തൃപ്രങ്ങോട് മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ന​ട​ത്തു​ന്ന ച​ട​ങ്ങാ​ണ്​ മ​ഹാ​മൃ​ത്യു​ഞ്ജ​യ ഹോ​മം. ക്ഷേ​ത്രം മു​ഖ്യ​ത​ന്ത്രി ബ്ര​ഹ്മ​ശ്രീ ക​ൽ​പ്പു​ഴ കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഏ​ഴോ​ളം ത​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്തു. മ​മ്മൂ​ട്ടി​ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പി. എ​യും ന​ട​ൻ ദേ​വ​നും നി​ര​വ​ധി ഭ​ക്ത​രു​മാ​ണ്​ ബു​ക്ക് ചെ​യ്​​തി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ൽ മ​മ്മൂ​ട്ടി​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ലോ​കം മു​ഴു​വ​ൻ മ​ഹാ​മാ​രി പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ൾ നാ​ടി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ര​ക്ഷ​ക്കാ​ണ് ഹോ​മം ന​ട​ത്തി​യ​തെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​ക്ക്​ വേ​ണ്ടി പ്രാ​ർ​ഥി​ച്ച ദേ​വ​ൻ ത​ന്ത്രി​യി​ൽ നി​ന്നും നെ​യ്യും ക​രി​പ്ര​സാ​ദ​വും വാ​ങ്ങി​യാ​ണ് മ​ട​ങ്ങി​യ​ത്.

എ​ല്ലാ​വ​ർ​ക്കും ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നും ദീ​ർ​ഘാ​യു​സ്സ് ല​ഭി​ക്കാ​നും സ​ക​ല​ദോ​ഷ പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​മാ​യാ​ണ് മൃ​ത്യു​ഞ്ജ​യ​നാ​യ തൃ​പ്ര​ങ്ങോ​ട്ട​പ്പ​ന് മ​ഹാ മൃ​ത്യു​ഞ്ജ​യ​ഹോ​മം ന​ട​ത്തു​ന്ന​ത്.