എസ്എഫ്‌ഐ പ്രവര്‍ത്തകനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുന്നംകുളം: എസ്എഫ്‌ഐ പ്രവര്‍ത്തകനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കുന്നംകുളം ബസ് സ്റ്റാന്റില്‍ വച്ചാണ് ആക്രമണം അരങ്ങേറിയത്.

വിവേകാനന്ദ കോളജ് വിദ്യാര്‍ത്ഥികളും എബിവിപി പ്രവര്‍ത്തകരുമായ വെള്ളറക്കാട് താഴത്തുവളപ്പില്‍ ജഗന്‍ (20), ചിറ്റണ്ട കുണ്ടന്നൂര്‍ വെള്ളക്കുന്ന് വീട്ടില്‍ ആദര്‍ശ് (20), ചങ്ങരംകുളം തൈക്കാട് വീട്ടില്‍ ആകാശ് ശര്‍മ്മ (18) എന്നിവരെയാണ് കുന്നംകുളം സിഐ വി സി സൂരജ് അറസ്റ്റു ചെയ്തത്. സ്വകാര്യ ബസില്‍ ആദ്യം കയറുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകനും കേച്ചേരി പെരുമണ്ണ് സ്വദേശിയുമായ സന്തോഷിനെ സംഘം ബിയര്‍ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നു. എസ്‌ഐമാരായ ശ്രീജിത്ത്, ഗോപിനാഥന്‍,എ.എസ്.ഐ നന്ദനന്‍, സി.പി.ഒമാരായ ഹംദ്, സുജിത്കുമാര്‍, ജോണ്‍സണ്‍ എന്നിവരുംഅറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
