Fincat

സിനിമാ ലോകത്തെയും വീണ്ടും അമ്പരപ്പിച്ചു കൊണ്ട് കെ.ടി.കുഞ്ഞുമോൻ ! ‘ജെൻ്റിൽമാൻ2 ‘ ൻ്റെ സംഗീത സംവിധായകൻ കീരവാണി

മെഗാ പ്രൊഡ്യൂസർ എന്ന് ഖ്യാതി നേടിയ മലയാളി നിർമ്മാതാവ് ‘ജെൻ്റിൽമാൻ ‘ കെ.ടി.കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല.’ സൂര്യൻ ‘, ‘ ജെൻ്റിൽമാൻ ‘, ‘ കാതലൻ ‘, ‘ കാതൽദേശം ‘, ‘ രക്ഷകൻ ‘ തുടങ്ങിയ ബ്രമാണ്ഡ സിനിമകൾ നിർമ്മിച്ച് പവിത്രൻ,ഷങ്കർ, സെന്തമിഴൻ എന്നീ സംവിധായകരെയും നഗ്മ, സിസ്മിതാസെൻ, തബു ഉൾപ്പെടെയുള്ള നായികമാരെയും ഒട്ടനവധി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച കുഞ്ഞുമോൻ, ജെൻ്റിൽമാൻ2 എന്ന ബ്രമാണ്ഡ ചിത്രുവുമായി ശക്തമായ രണ്ടാം വരവിനുള്ള ഒരുക്കത്തിലാണ്.

1 st paragraph

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ കുഞ്ഞുമോൻ്റെ വക ഒരു അറിയിപ്പ് ഉണ്ടായിരുന്നു .തൻ്റെ പുതിയ സിനിമയായ ജെൻ്റിൽമാൻ 2ൻ്റെ ലെജൻഡ് സംഗീത സംവിധായകൻ ആരായിരിക്കും?. കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂവർക്ക് സ്വർണ നാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ലക്ഷക്കണക്കിന് ആളുകളാണത്രെ മത്സരത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാതിരുന്ന കുഞ്ഞുമോൻ്റെ പ്രഖ്യാപനം. ഇന്ത്യൻ സിനിമയുടെ വർത്തമാന കാല സംഗീത ഇതിഹാസം മഹധീര, ബാഹുബലി തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയ എം. എം. കീരവാണിയുടെ പേരാണ് അദേഹം പ്രഖ്യാപിച്ചത്. ഇത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അത്ഭുത ത്തിലാഴ്ത്തിയിരിക്കയാണ്. ഇനിയും ജെൻ്റിൽമാൻ2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോൻ വൃത്തങ്ങൾ നൽകുന്നസൂചന.

2nd paragraph

നായകൻ,നായിക, സംവിധായകൻ മറ്റു സാങ്കേതിക വിദഗ്ധർ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രോജക്ട് ഓൺ ആവേണ്ടി ഇരുന്നതാണെങ്കിലും ബ്രമാണ്ഡ ക്യാൻവാസിൽ ചിത്രീകരണം നടത്തേണ്ടത് കൊണ്ടും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുന്നത് കാത്തിരിക്കായായിരുന്നൂവത്രെ കുഞ്ഞുമോൻ.