Fincat

ഒഎല്‍എക്സില്‍ പരസ്യം കണ്ട് വണ്ടി വാങ്ങാനെത്തി; ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി മുങ്ങിയ പ്രതികള്‍ പിടിയില്‍

പാലക്കാട്: ഒഎല്‍എക്സിലെ പരസ്യം കണ്ട് വാഹനം വാങ്ങാനെത്തി വാഹനവുമായി മുങ്ങിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി പാവങ്ങാട് രാരോത്തുതാഴെ ദാറുല്‍മിനാ വീട്ടില്‍ മുഹമ്മദ് സല്‍മാന്‍ (24), തൃശ്ശൂര്‍ ഗുരുവായൂര്‍ ഇരഞ്ഞിപ്പുറകര പുത്തന്‍പള്ളി കുറുപ്പം വീട്ടില്‍ മുഹമ്മദ് അസ്ലം (24) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.

1 st paragraph

2021 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുശ്ശേരി കുരുടിക്കാട് ഉദയനഗറില്‍ സുനില്‍കുമാറിന്റെ മോട്ടോര്‍ സൈക്കിള്‍ ഒഎല്‍എക്സില്‍ വില്പനയ്ക്കുവെച്ചിരുന്നു. സുനില്‍ കുമാറിനെ സമീപിച്ച് വാഹനം ഓടിച്ചുനോക്കാന്‍ താക്കോല്‍ വാങ്ങിയശേഷം ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.

2nd paragraph

സിസിടിവികള്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണത്തിനായി പാലക്കാട്ടേക്ക് ഇരുവരും വന്നത് വയനാട്ടില്‍ നിന്ന് മോഷ്ടിച്ച മറ്റൊരു സ്കൂട്ടറിലാണെന്ന് പോലീസ് പറഞ്ഞു. ആ സ്കൂട്ടര്‍ ഉപേക്ഷിച്ചാണ് സുനിലിന്റെ വാഹനവുമായി പ്രതികള്‍ കടന്നത്. ഈ മോട്ടോര്‍സൈക്കിള്‍ എറണാകുളത്തുനിന്ന് കണ്ടെത്തി. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.