ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്.

അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ് , മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിലൊഴികെ കടകൾക്കുൾപ്പെടെ ഇന്നുമുതൽ പതിവുപോലെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരും.