Fincat

ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

ഇടുക്കി: ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ ഇടുക്കി അടിമാലി വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പുലര്‍ച്ചെയാണ് സംഭവം. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്ക് വരിയായിരുന്ന ലോറിയാണ് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ചത്. നേര്യമംഗലം തലക്കോട് സ്വദേശി സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.

1 st paragraph

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്റെ കരയില്‍ എത്തിച്ചു. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂവാറ്റുപുഴയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് ലോറിയുടെ ഭാഗങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ട് പേരെയും മൃതദേഹം പുറത്തെടുക്കാനായത്.

2nd paragraph