എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
വൈത്തിരി: വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു പേര്‍ പിടിയില്‍. വൈത്തിരി സ്വദേശികളായ പ്രജോഷ്, ഷഫീഖ് കോഴിക്കോട് സ്വദേശികളായ സി.പി റഷീദ്, ആര്‍.കെ ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും വില്‍പ്പനക്കായി സൂക്ഷിച്ച 2.14 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹോംസ്റ്റേയില്‍ പരിശോധന നടത്തിയത്.
