ആംബുലന്‍സില്‍ കടത്തുകയായിരുന്ന കഞ്ചാവ് പെരിന്തല്‍ണ്ണയില്‍ പിടികൂടി
മലപ്പുറം: പെരിന്തല്‍ണ്ണയില്‍ നിന്നും ആംബുലന്‍സില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി. പെരിന്തല്‍മണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്.
രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തന്‍പീടിയേക്കല്‍ ഉസ്മാന്‍, തിരൂരങ്ങാടി സ്വദേശി ഏറാട്ടുവീട്ടില്‍ ഹനീഫ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലന്‍സിലാണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചത്.

ആംബുലന്‍സില്‍ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തില്‍ നിരവധി തവണ ആംബുലന്‍സ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.