Fincat

ഇന്ന് കർശന നിയന്ത്രണം; പുറത്തിറങ്ങാൻ രേഖ വേണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. പുറത്തിറങ്ങുന്നവർ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കരുതണം. പൊലീസ് ആവശ്യപ്പെട്ടാൽ ഇതും തിരിച്ചറിയൽ രേഖയും കാണിക്കണം. മൊബൈൽ ഫോൺ നമ്പരും നൽകണം.

1 st paragraph

വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേരേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാദ്ധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്‌ക്ക് തടസമില്ല. ചികിത്സ, വാക്‌സിനേഷൻ എന്നിവയ്‌ക്കായി യാത്ര ചെയ്യാം. ഹോട്ടലിലും ബേക്കറിയിലും പാഴ്സൽ മാത്രമേ അനുവദിക്കൂ.

2nd paragraph

അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. വാഹനം പിടിച്ചെടുക്കും.