Main Banner

ലോട്ടറി ടിക്കറ്റുകൾക്ക് വില വർദ്ധിപ്പിക്കാൻ നീക്കം; ഒന്നാം സമ്മാനം ഒരു കോടി മുതൽ

കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയർത്താൻ ആലോചന. ഒരു കോടി, ഒന്നേകാൽ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വർദ്ധിപ്പിക്കുക.

1 st paragraph

ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കും.നിലവിൽ ബമ്പർ ഒഴികെയുള്ള എല്ലാ ടിക്കറ്റുകൾക്കും 40 രൂപയാണ് വില. 2019ലാണ് 30ൽ നിന്ന് 40 രൂപയാക്കിയത്. അന്തിമ തീരുമാനം സർക്കാരിന്റേതാകും. ബമ്പർ ടിക്കറ്റ് വിലയിൽ മാറ്റമില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

മിക്ക ജില്ലയിലും മാസംതോറും 100 മുതൽ 150 വരെ പുതിയ ഏജൻസികൾ ആരംഭിക്കുന്നുണ്ട്. ഏജന്റുമാർക്ക് നൽകാൻ ലോട്ടറി തികയുന്നില്ല. നിലവിൽ 1.8 കോടി ടിക്കറ്റേ അച്ചടിക്കാനാക്കൂ. 12 സീരീസുകളിലായി 9 ലക്ഷം ടിക്കറ്റ് വീതം മാത്രം. നറുക്കെടുപ്പ് മെഷീനുകളിൽ 12 സീരീസേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് സീരീസ് വർ‌ദ്ധിപ്പിക്കാനുമാകില്ല. വില കൂട്ടുന്നതോടെ അമിതമായി ടിക്കറ്റ് വാങ്ങുന്ന പ്രവണത കുറയ്ക്കാൻ കഴിയും. എന്നാൽ, വരുമാനം കുറയുകയുമില്ല.

2nd paragraph

കമ്മിഷൻ Rs 8.64

40 രൂപയുടെ ലോട്ടറി ടിക്കറ്റിന് കച്ചവടക്കാരന് ലഭിക്കുന്നത് – 7.50 രൂപ

50 രൂപയാക്കുമ്പോൾ ലഭിക്കുന്നത് – 8.64 രൂപ

ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കും

മൊത്തവരുമാനത്തിന്റെ ഒരു ശതമാനമാണ് ക്ഷേമനിധി ആനുകൂല്യം

‘സമ്മാനഘടന പുതുക്കാൻ ആലോചനയുണ്ട്. ആകർഷകമായ സമ്മാനം നൽകാനാണ് ശ്രമം”- എബ്രഹാം റെൻ, ഡയറക്ടർ, ലോട്ടറി വകുപ്പ്