Fincat

ഗർഭിണിയായ യുവതി മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ് അയൽവാസിയായ പ്രതി കസ്റ്റഡിയിൽ

വയനാട്: മാനന്തവാടിയിൽ ഗർഭിണിയായ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കൽ റിനിയാണ് 2021 ജനുവരിയിൽ മരിച്ചത്.

1 st paragraph

ഇവരുടെ അയൽവാസിയായ റഹീം വിഷം കലർത്തി നൽകിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2nd paragraph

തമിഴ്‌നാട്ടിലെ ഏർവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മാനസിക വൈകല്യമുള്ളയാളായിരുന്നു റിനി. റിനിയുടെ പിതാവിനും സഹോദരിക്കും മാനസിക വൈകല്യമുണ്ട്.

ഇവരുടെ അയൽവാസിയായ റഹീം വിവാഹമോചിതയായ റിനിയുടെ കേസിന്റെയും മറ്റ് കാര്യങ്ങളും പറഞ്ഞ് അടുത്തുകൂടുകയായിരുന്നു. തുടർന്ന് പലസ്ഥലങ്ങളിൽ കൊണ്ടുവന്ന് യുവതിയെ പീഡിപ്പിച്ചു.

റിനി ഗർഭിണിയായതോടെയാണ് റഹീം ജ്യൂസിൽ വിഷം കലർത്തി ഇവരെ കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.