ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ സൗജന്യ ഒപി കൗണ്ടർ പ്രവർത്തനമാരംഭിച്ചു.

തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ രോഗികൾക്കായുള്ള സൗജന്യ ഒപി കൗണ്ടർ മലപ്പുറം ഡെപ്യൂട്ടി DMO യും RCH ഓഫീസറുമായ ഡോക്ടർ ഷിബുലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ലൈസെൺ ഓഫീസർ ഡോ:N മുഹമ്മദ് ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു .തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുൾ ഫുക്കാർ ,ചെയർമാൻ എ ശിവദാസൻ ,മെഡിക്കൽ സൂപ്രണ്ട് ഡോ.കെ സന്തോഷ്കുമാരി ,എം ഡി .ഷുഹൈബ് അലി .കെ ,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നൗഷാദ് ആരീക്കോട് ,ഫിസിഷ്യൻ ഡോ. പ്രേമാനന്ദൻ,എന്നിവർ സന്നിഹിതരായി .പി സുമിത്ത് സ്വാഗതവും ഡോക്ടർ മനു മോഹനൻ നന്ദിയും പറഞ്ഞു.

ഫെബ്രുവരി ,മാർച്ച് ,ഏപ്രിൽ മാസങ്ങളിൽ ആശുപത്രിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് സൗജന്യ ഒപി കൗണ്ടറുകൾ പ്രവർത്തിക്കുന്നത് .
ആദ്യമായെത്തുന്ന രോഗികൾക്ക് 50 രൂപ മാത്രം രജിസ്‌ട്രേഷൻ ഫീസ് ഈടാക്കും.തിങ്കൾ മുതൽ ശനിവരെ രാവിലെ 9 മണി മുതൽ 1 മണിവരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമാണ് സൗജന്യ ഒപി കൗണ്ടറിൽ ഡോക്ടറുടെ സേവനം ലഭ്യമാകുക .