തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. അടച്ചിട്ട എ സി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനം വർധിപ്പിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
തിയേറ്ററുകളോട് യാതൊരു വിവേചനവും സർക്കാർ കാണിച്ചിട്ടില്ല. പൊതുജനാരോഗ്യം മാത്രം കണക്കിലെടുത്താണ് നിയയന്ത്രണങ്ങൾ കൊണ്ടുവന്നത് എന്ന് സർക്കാർ വ്യക്തമാക്കി.
മാളുകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ആൾകൂട്ടം ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്താൻ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്ന് സർക്കാരിന്റെ വിശദീകരണത്തിൽ വ്യക്തമാക്കി.