ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി
കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്.

വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.