ജാഗ്രത..!! കേരള തീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി 11 മണി വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

2.8 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാം. ‘തിരത്തള്ളല്‍’ എന്ന പ്രതിഭാസമാണ് വലിയ തിരകള്‍ക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.